Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 9:15 am

Menu

Published on November 23, 2015 at 9:23 am

കൊണ്ടോട്ടിയില്‍ ടൂറിസ്റ്റ് ബസ് ലോറിയിലിടിച്ച് 5 മരണം

five-killed-as-bus-rams-into-lorry-near-kondotty

മലപ്പുറം: കൊണ്ടോട്ടി ഐക്കരപ്പടിക്ക് സമീപം  ബസ് ലോറിയിലിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു. ഇരു​പതോളം പേർക്ക്​ പരിക്കേറ്റു.പുലർച്ചെ മൂന്നര​യോടെയായിരുന്നു അപകടം.സേലത്തു വിവാഹച്ചടങ്ങിൽ പങ്കെങ്കടുത്ത്​ കണ്ണൂരിലേക്ക്​ മടങ്ങുകയായിരുന്ന സംഘമാണ്​ അപകടത്തിൽ പെട്ടത്​. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ രവീന്ദ്രൻ (54), ഓമന(42), ദേവി (67), സൂര്യ (13) അതുൽ (10) എന്നിവരാണ് മരിച്ചത്​. ബൈക്ക് യാത്രികരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം വിട്ട ബസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ബസിൻറെ ഇടതുവശം പൂർണമായി തകർന്നു.നാലു പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ബസിലുണ്ടായിരുന്നവർ ബഹളം വച്ചതി​​നെ തുടർന്ന്​ എത്തിയ നാട്ടുകാരാണ്​ രക്ഷാ പ്രവർത്തനം തുടങ്ങിയത്​. പൊലീസും, ഫയർ​​ഫോഴ്​സും എത്തി ബസ്​ വെട്ടിപ്പൊളിച്ചാണ്​ പരിക്കേറ്റവരെ പുറത്തെടുത്തത്​. വിവരങ്ങൾക്കായി കോഴിക്കോട്​ പൊലീസ്​ കൺട്രോൾ റൂം തുറന്നു: ഫോൺ 9497987163, 9497980659, 0483-2734993.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News