Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അങ്കാറ: റഷ്യന്‍ വിമാനം തുര്‍ക്കി വെടിവെച്ചിട്ടു.തുർക്കിയുടെ വ്യോമാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് വിമാനം വെടിവെച്ചിട്ടത്. റഷ്യയുടെ സു-24 വിമാനത്തെയാണ് തുര്‍ക്കി ആക്രമിച്ചത്.തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ചപ്പോള്‍ മുന്നറിയിപ്പ് നല്‍കിയശേഷമാണ് വെടിയുതിര്‍ത്തതെന്നാണ് തുര്‍ക്കിയുടെ വാദം. എന്നാല്‍, സിറിയന്‍ വ്യോമമേഖലയില്‍നിന്ന് തങ്ങളുടെ വിമാനം പുറത്തുകടന്നിട്ടേയില്ലെന്ന് റഷ്യ വ്യക്തമാക്കി. ഇക്കാര്യം തെളിയിക്കാന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലാട്ടാകിയ പ്രവിശ്യയിലാണ് വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുകളും പാരച്യൂട്ട് ഉപയോഗിച്ച് ചാടിയെങ്കിലും ഇവരെക്കുറിച്ചു വിവരമൊന്നുമില്ല. സംഭവത്തില്‍ ശക്തമായ മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ രംഗത്ത് വന്നിട്ടുണ്ട്. തീവ്രവാദികളുടെ കൂട്ടാളികളായ തുര്‍ക്കി പിന്നില്‍ നിന്നും കുത്തുകയായിരുന്നെന്ന് പുടിന്‍ പറഞ്ഞു. റഷ്യന്‍ വിമാനം തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ല. കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.
Leave a Reply