Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 11:37 am

Menu

Published on November 26, 2015 at 9:25 am

ശീതകാല പാർലമെൻറ് സമ്മേളനത്തിന് ഇന്ന് തുടക്കം

parliament-winter-session-today

ന്യൂഡല്‍ഹി : ശീതകാല പാർലമെൻറ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും.ഇന്നും നാളെയും നടക്കുന്ന പ്രത്യേക ചര്‍ച്ചയില്‍ എല്ലാ പാര്‍ട്ടികളും പങ്കെടുക്കും.ഭരണഘടനയെക്കുറിച്ചും ഭരണഘടനാശില്‍പ്പിയെക്കുറിച്ചുമുള്ള പ്രത്യേക ചര്‍ച്ചയാകും ആദ്യ രണ്ടുദിവസങ്ങളില്‍. വിവിധ വിഷയങ്ങളിൽ സർക്കാറും പ്രതിപക്ഷവുമായി കൊമ്പുകോർത്ത് വർഷകാല സമ്മേളനം പൂർണമായും മുടങ്ങിയിരുന്നു. ചരക്കു സേവന നികുതി സമ്പ്രദായം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ഭരണഘടനാ ഭേദഗതി ബിൽ അടക്കം നിയമനിർമാണങ്ങൾക്കൊന്നും കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ, ജി.എസ്​.ടി ബിൽ അടക്കം ശീതകാല സമ്മേളനത്തിൽ സർക്കാറിന് തിരക്കിട്ട അജണ്ടകളുണ്ട്. പക്ഷേ, കാര്യപരിപാടി മുന്നോട്ടുനീക്കാൻ പറ്റിയെന്നു വരില്ല. ദാദ്രി സംഭവം മുതൽ വിവിധ തുറകളിലുള്ളവർ പുരസ്​കാരങ്ങൾ തിരിച്ചേൽപിച്ചത് വരെയുള്ള  നിരവധി വിഷയങ്ങൾക്ക് സർക്കാർ പാർലമെൻറിൽ മറുപടി പറയേണ്ടി വരും.ചരക്കു–സേവന നികുതി (ജിഎസ്ടി) ബില്‍ ഏതുവിധേനയും പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും.  സര്‍ക്കാര്‍ ന്യൂനപക്ഷമായ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെകൂടി സഹകരണമില്ലാതെ ബില്‍ പാസാക്കാനാകില്ല. പ്രതിപക്ഷ പാര്‍ടികളുമായി ചര്‍ച്ചയ്ക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റലിയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ പല നിര്‍ദേശങ്ങളും സര്‍ക്കാരിന് അംഗീകരിക്കേണ്ട സ്ഥിതിയാണുള്ളത്. –

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News