Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 11:13 pm

Menu

Published on November 30, 2015 at 12:28 pm

മുഖ്യമന്ത്രി ആക്കിയാല്‍ മുസ്ലിംലീഗില്‍ ചേരാം: ശ്രീനിവാസന്‍

will-join-iuml-if-cms-post-is-assured-sreenivasan

കോഴിക്കോട്‌: മുഖ്യമന്ത്രി ആക്കിയാല്‍ താന്‍ മുസ്ലിംലീഗില്‍ ചേരാമെന്ന്‌ നടന്‍ ശ്രീനിവാസന്‍.മന്ത്രി എംകെ മുനീറിന്റെ കീഴിലുള്ള ഒലിവ് പബ്ലിക്കേഷന്റെ പുസ്തക പ്രകാശന ചടങ്ങില്‍ ശ്രീനിവാസന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന പത്രവാര്‍ത്തകള്‍ സൂചിപ്പിച്ച മന്ത്രി എം.കെ. മുനീര്‍ രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്തിരുന്നു. ഇതിനു മറുപടിയായാണ് ശ്രീനിവാസന്‍ തമാശ രൂപേണ ഈ രീതിയില്‍ പ്രതികരിച്ചത്.താന്‍ പത്രവാര്‍ത്തകളിലൂടെയാണ്‌ രാഷ്‌ട്രീയത്തിലിറങ്ങുന്ന കാര്യം അറിഞ്ഞത്‌. തന്നെ മുസ്ലിം ലീഗിലേക്ക്‌ മുനീര്‍ സ്വാഗതം ചെയ്‌തിട്ടുണ്ട്‌. ആ പാര്‍ട്ടിയില്‍ ചേരാന്‍ താന്‍ തയ്യാറാണ്‌. പക്ഷെ അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ്‌ തരികയും മുഖ്യമന്ത്രി ആക്കുകയും വേണം. അങ്ങനൊരു ഉറപ്പ്‌ തനിക്ക്‌ തരാന്‍ സാധിക്കുമോ എന്നും ശ്രീനിവാസന്‍ ചോദിച്ചു. താനും പത്രവാർ‍ത്ത കണ്ടാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്നറിഞ്ഞത്. സ്വതന്ത്രനായാണത്രേ മൽസരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർഥിയാവുക എന്നാൽ സ്വാതന്ത്ര്യം കളയുക എന്നാണെന്നും ശ്രീനിവാസൻ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News