Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരാധകരെ തല്ലിയാൽ താരങ്ങളും മാപ്പ് പറയണമെന്ന് സുപ്രീംകോടതി.താരങ്ങള്‍ സമൂഹത്തിനു മാതൃകയാകേണ്ടവരാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സമൂഹത്തില്‍ അന്തസ്സോടെ പെരുമാറാന്‍ സിനിമാ താരങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.2008ല്‍ നടന്‍ ഗോവിന്ദ ആരാധകനെ തല്ലിയ കേസിലാണ് സുപ്രീംകോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചത്. ഗോവിന്ദയ്‌ക്കെതിരെ ക്രമിനല്‍ കേസാണ് ചുമത്തിയിരുന്നത്. ഗോവിന്ദ ആരാധകനോട് മാപ്പു പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. മണി ഹെ, ഹണി ഹെ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചായിരുന്നു സംഭവം നടന്നത്. അപമര്യാദയായി പെരുമാറിയതിനാണ് ആരാധകനായ സന്തോഷിനെ നടന്‍ ഗോവിന്ദ തല്ലിയതെന്നായിരുന്നു റിപ്പോര്‍ട്ട്. സംഭവത്തില്‍ ആരാധകന്‍ ഗോവിന്ദയ്‌ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.ഇതോടെ മമ്മൂട്ടി അടക്കമുള്ള പ്രശസ്ത താരങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്.മമ്മൂട്ടി ആരാധകനെ തല്ലിയെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, മമ്മൂട്ടിക്കെതിരെ പരാതിയുമായി ആരും രംഗത്തു വന്നിട്ടില്ല.എങ്കിലും സുപ്രീം കോടതിവിധിയനുസരിച്ച് ആരാധകനോട് മാപ്പ് പറയേണ്ട സാഹചര്യമാണിപ്പോൾ വന്നിരിക്കുന്നത്.
Leave a Reply