Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 6:13 pm

Menu

Published on December 2, 2015 at 3:10 pm

മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി കോഴ നൽകിയെന്ന് ബിജു രാധാകൃഷ്ണൻ

biju-radhakrishnan-against-oommen-chandy

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കിയതായി സോളര്‍ കേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. സലിം രാജ് ആവശ്യപ്പെട്ടതനുസരിച്ചാണ് പണം നല്‍കിയത്. മൂന്നു തവണയായാണ് ഈ തുക കൈമാറിയത്. 5.01 കോടി നേരിട്ടു നല്‍കി. ബാക്കി തുക കൈമാറിയത് ജിക്കു, ജോപ്പന്‍ എന്നിവർ വഴിയാണെന്നും ബിജു വെളിപ്പെടുത്തി.അഞ്ചരകോടി കൂടാതെ വിവിധ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയും ഓഫീസും പണം കൈപ്പറ്റിയിട്ടുണ്ട്. ഇതു കൂടാതെ ദുരിതാശ്വാസ നിധിയിലേക്കും പണം നല്‍കിയിട്ടുണ്ട്. ശ്രീധരന്‍ നായര്‍ക്കൊപ്പം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ടെന്ന കാര്യവും ബിജുവിന്റെ മൊഴിയിലുണ്ട്. പാലക്കാട് കിന്‍ഫ്രയുടെ 70 ഏക്കര്‍ ഭൂമി ടീം സോളാറിന് നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇടുക്കിയില്‍ കാറ്റാടിപ്പാടം തുടങ്ങാന്‍ 150 ഏക്കര്‍ വാഗ്ദാനം ചെയ്തുവെന്നും ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ ജോപ്പന്റേയും ജിക്കുവിന്റേയും ഫോണിലൂടെ മുഖ്യമന്ത്രിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ബിജു മൊഴി നല്‍കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News