Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹരിയാന : യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആട്ട ന്യൂഡില്‍സില്‍ പുഴുക്കളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഹരിയാനയിലെ ജിന്ദില്‍ വിറ്റ നുഡില്‍സ് പാക്കറ്റിലാണ് പുഴുക്കളെ കണ്ടെത്തിയത്. നര്‍വാണയിലെ സ്വദേശി സ്‌റ്റോറില്‍ നിന്ന് നുഡില്‍സ് പാക്കറ്റ് വാങ്ങിയ ആള്‍ക്കാണ് പുഴുവിനെ കിട്ടിയത്. പതഞ്ജലിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് ഈ ഉപഭോക്താവ്. പുഴുവിനെ കണ്ടെത്തിയ നൂഡില്‍സ് പാക്കറ്റ് തന്റെ കടയില്‍ നിന്ന് വിറ്റതാണെന്ന് കടയുടമ സ്ഥിരീകരിച്ചു. അതേസമയം പാക്കറ്റില്‍ എങ്ങനെയാണ് പുഴുക്കള്‍ കടന്നു കൂടിയതെന്ന് അറിയില്ലെന്നും കടയുടമ പറഞ്ഞു.
Leave a Reply