Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 12:44 pm

Menu

Published on December 10, 2015 at 9:28 am

മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

milma-employees-to-begin-indefinite-strike

തിരുവനന്തപുരം : മിൽമ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി.ക്ഷേമനിധി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മിൽമയിലെ ട്രേഡ് യൂനിയനുകളുടെ സംയുക്തവേദിയാണ് പണിമുടക്ക് ആരംഭിച്ചത്.വിരമിക്കല്‍ പ്രായം 58ല്‍നിന്ന് 60 ആക്കുക, പെന്‍ഷന്‍, ക്ഷേമപദ്ധതികള്‍ നടപ്പാക്കുക, സ്റ്റാഫ് പാറ്റേണിലെ അപാകത പരിഹരിക്കുക, മില്‍മയിലെ മുഴുവന്‍ നിയമനങ്ങളും പിഎസ്സിക്ക് വിടുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍. എന്നാല്‍, ഇതില്‍ പലതും സര്‍ക്കാരാണു തീരുമാനിക്കേണ്ടതെന്ന് മാനെജ്മെന്‍റ് അറിയിച്ചു. ഇതോടെ സമരവുമായി മുന്നോട്ടു പോകാന്‍ യൂണിയനുകള്‍ തീരുമാനി ക്കുകയാ യിരുന്നു.മിൽമ സംസ്​ഥാന ഫെഡറേഷന് കീഴിൽ വരുന്ന തിരുവനന്തപുരം, എറണാകുളം, മലബാർ മേഖലാ യൂനിയനുകളിലെ മുഴുവൻ സ്​ഥാപനങ്ങളിൽ ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News