Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി : കരിപിടിച്ച ശ്വാസകോശത്തിന്റെ ചിത്രവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍.ഹിമാചല്‍ പ്രദേശില്‍ താമസിക്കുന്ന 55 വയസുകാരെന്റെയും ദില്ലിയില്‍ താമസിക്കുന്ന 52 വയസുകാരെന്റെയും ശ്വാസകോശത്തിന്റെ ചിത്രങ്ങളാണ് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദില്ല നഗരത്തില്‍ താമസിക്കുന്ന ജനങ്ങള്‍ അനുഭവിക്കുന്ന വായു മലിനീകരണത്തിന്റെ ഭീകരതയാണേദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞത്. നേരത്തെ കെജ്‌രിവാള്‍ കാര്‍ ഫ്രി ഡേ പ്രഖ്യാപിച്ചിരുന്നു. സൈക്കിള്‍ ഉപയോഗം കൂട്ടി സ്വകാര്യ വാഹനങ്ങളുടെയെണ്ണം കുറച്ചുകൊണ്ട് വായുമലിനീകരണം ഒഴിവാക്കുവാന്‍ അദ്ദേഹം പദ്ധതിയിട്ടിരുന്നു. പ്രമുഖ കാര്‍ഡിയോ വാസ്‌കലാര്‍ സര്‍ജന്‍ തനിക്കു നല്‍കിയ ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply