Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയാദ്: കാലാവധി അവസാനിച്ച വിസ നാട്ടിലിരുന്ന് പുതുക്കാന്‍ അവസരമൊരുക്കി സൗദി അറേബ്യ. റീ എന്‍ഡ്രി വിസ നാട്ടിലിരുന്ന് പുതുക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ സൗദി വിദേശ കാര്യമന്ത്രാലയമാണ് പുറപ്പെടുവിച്ചത്. സൗദിയിലെ പ്രവാസികള്‍ക്ക് അവധിക്കാലം നാട്ടില്‍ ചെലവഴിക്കുന്നതിനിടെ റീഎന്‍ട്രി വിസ കാലാവധി അവസാനിച്ചാലും ഇനി ആശങ്കപ്പെടേണ്ടതില്ല. വിദേശ രാജ്യങ്ങളിലെ സൗദി എംബസികളെ സമീപിച്ചാണ് റീഎന്‍ട്രി പുതുക്കേണ്ടത്. ഇതിന് വ്യവസ്ഥകള്‍ ബാധകമാണ്. തൊഴിലാളികള്‍ക്കു മാത്രമല്ല, കുടുംബാംഗങ്ങളുടെ റീഎന്‍ട്രിയും സ്വദേശങ്ങളില്‍ വെച്ച് പുതുക്കാമെന്നതും ആശ്വാസമായി. വിദേശ തൊഴിലാളികള്‍ റീഎന്‍ട്രിയില്‍ രാജ്യം വിട്ട ശേഷം ഏഴു മാസത്തില്‍ കൂടുതല്‍ വിദേശങ്ങളില്‍ താമസിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ആശ്രിത വിസയിലുള്ളവരുടെ റീഎന്‍ട്രി പുതുക്കുന്നതിന് അവരുടെ വിദേശങ്ങളിലെ താമസം ഒരു വര്ഷത്തിലധികമാകാനും പാടില്ല. തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്നുള്ള കത്ത് വിദേശ മന്ത്രാലയത്തില്‍നിന്നും ചേംബര്‍ ഓഫ് കൊമേഴ്സില്നിന്നും അറ്റസ്റ്റ് ചെയ്ത് ഹാജരാക്കണം. റീഎന്‍ട്രി പുതുക്കുന്നതിനുള്ള അപേക്ഷക്കൊപ്പം ഇഖാമ കോപ്പിയും സ്പോണ്‍സര്‍മാരുടെ വിശദാംശങ്ങളും സമര്‍പ്പിക്കണം. പലവിധ കാരണങ്ങളാല്‍ യഥാസമയം സൗദിയിലേക്ക് മടങ്ങാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് പുതിയ സൗകര്യം വലിയ ആശ്വാസമാകും.
Leave a Reply