Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ എസ് എസ് പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്ന് മനോരമ. എന്നാല്‍ വാര്‍ത്ത മോഹന്‍ലാല്‍ നിഷേധിച്ചതായി റിപ്പോര്‍ട്ടുണ്ട്.മോഹന്‍ലാല്‍ ചങ്ങനാശ്ശേരിയില്‍ മത്സരിക്കുമെന്നായിരുന്നുവാര്ത്ത.നിലവില്‍ ചങ്ങനാശേരിയിലെ നിയമസഭാംഗമായ കേരളാ കോണ്‍ഗ്രസ് എം പ്രതിനിധി സി എഫ് തോമസ് മോഹന്‍ലാലിനുവേണ്ടി മാറിനില്‍ക്കാമെന്ന് അറിയിച്ചതായും വാര്‍ത്തയില്‍ വിശദമാക്കുന്നുണ്ട്.കൂടാതെ കേരളാ കോണ്‍ഗ്രസ് നേതാവ് എന്‍ ജയരാജും, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് മോഹന്‍ലാലിന്റെ സ്ഥാനാര്‍ഥിത്വത്തിന് മുന്‍കൈ എടുത്തതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനോ മത്സരിക്കാനോ മോഹന്‍ലാലിന് ആലോചനയില്ലെന്ന് അദ്ദേഹവുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. നേരത്തെ എന്‍എസ്എസ്സിന്റെ പരിപാടികളില്‍ മോഹന്‍ലാല്‍ സജീവമായി പങ്കെടുത്തുകൊണ്ടിരുന്നതാകാം ഇത്തരമൊരു വാര്‍ത്ത പുറത്തുവരാന്‍ കാരണമായത് എന്നാണ് സൂചന.
Leave a Reply