Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഇനി പ്രത്യേക ഡ്രസ് കോഡ് വേണ്ടിവരും. ഹിന്ദു ക്ഷേത്ര പരിപാലന ട്രസ്റ്റ് ഇതുസംബന്ധിച്ച ഉത്തരവ് ഇതിനു കീഴില്‍ വരുന്ന എല്ലാ ക്ഷേത്രങ്ങള്‍ക്കും അയച്ചു. ഈ ഉത്തരവ് പ്രകാരം ജനുവരി ഒന്നുമുതല്‍ ജീന്‍സും, ലെഗിന്‍സും, പാവാടയും ധരിച്ച് ക്ഷേത്രങ്ങളില്‍ കയറാന്‍ പാടില്ല.ജനുവരി ഒന്നു മുതല്‍ ഇത് നടപ്പില്‍ വരും. അടുത്തിടെ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ക്ഷേത്രങ്ങളില്‍ ഡ്രസ്കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് നിര്‍ദ്ദേശിച്ചിരുന്നു. ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് പ്രത്യേക വസ്ത്രധാരണരീതി അവലംബിക്കണമെന്ന് നിയമം വര്‍ഷങ്ങള്‍ക്കു മുമ്പേ ഉള്ളതാണെന്നും അത് നിര്‍ബന്ധിതമായി നടപ്പാക്കാതിരുന്നതാണെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
Leave a Reply