Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരേ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇന്ന്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെ മുഴുവന്‍ ബാറുകളും അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ തീരുമാനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കാണിച്ചാണ് ബാറുടമകള്‍ സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്. ജസ്റ്റിസ് വിക്രംജിത് സെന്നാണ് ഇന്ന് വിധി പറയുക. ഡിസംബര്‍ മുപ്പതിന് അദ്ദേഹം വിരമിക്കുന്നത് കണക്കിലെടുത്ത് അവധിക്കാല പ്രത്യേക സിറ്റിങ് നടത്തിയാണ് വിധി പ്രഖ്യാപിക്കുന്നത്. കേസില്‍ വിധി കോടതി നേരത്തെ എഴുതി പൂർത്തിയാക്കിയിട്ടുണ്ട്. വിധി ബാറുടമകള്‍ക്ക് അനുകൂലയമായാല്‍ ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള ബാറുകള്‍ തുറക്കും. പുതിയ മദ്യനയത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമാണ് മദ്യം ലഭിക്കുന്നത്.ബാര്‍ ലൈസന്‍സ്, ഫൈവ് സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടായിരുന്നു പുതിയ മദ്യനയം.
Leave a Reply