Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 10:11 am

Menu

Published on December 29, 2015 at 1:02 pm

ഓടുന്ന ട്രെയിനിനുള്ളില്‍ വച്ച് മൂന്നു സൈനികര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു

kolkata-teen-gang-raped-by-army-jawans-on-amritsar-express

റാഞ്ചി:   ഓടുന്ന ട്രെയിനിനുള്ളില്‍ വെച്ച് മൂന്നു സൈനികര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.ഹൗരഹ്-അമൃത്സര്‍ എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് ഒരു സൈനികനെ പോലിസ് അറസ്റ്റ് ചെയ്തു.  ലുധിയാനയിലേക്കുള്ള യാത്രയ്ക്കിടെ ആര്‍മി കംപാര്‍ട്ട്‌മെന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടിക്ക് സൈനികര്‍ മദ്യം നല്‍കി. മദ്യം കഴിച്ച് ബോധരഹിതയായ പെണ്‍കുട്ടിയെ മൂന്നു പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.ജാര്‍ഖണ്ഡിലെ ഡിയോഗര്‍ മധുപുര്‍ സ്റ്റേഷനിലിറങ്ങിയ പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം റെയില്‍വേ പോലിസില്‍ വിവരമറിയിച്ചു. ഉടന്‍ തന്നെ പോലിസ് ഒരു സൈനികനെ അറസ്റ്റ് ചെയ്തു. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കുമെന്നും പോലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News