Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 3:38 pm

Menu

Published on January 4, 2016 at 3:41 pm

ദുബായില്‍ വിസിറ്റിംഗ് വിസയില്‍ ജോലി തേടിപോകുന്നവർക്ക് ഒരു സന്തോഷ വാർത്ത

uae-visit-visa-extensions-become-easier

ദുബായ്: ദുബായില്‍ വിസിറ്റിംഗ് വിസയില്‍ ജോലി തേടിപോകുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത.ഇനി മുതൽ വിസ മാറാന്‍ രാജ്യം വിടേണ്ട ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏത് തരം വിസയില്‍ രാജ്യത്തേക്ക് പ്രവേശിച്ചവര്‍ക്കും പുതിയ വിസയിലേക്ക് മാറാന്‍ രാജ്യത്തിനകത്തുനിന്ന് തന്നെ സാധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്. വിദേശികള്‍ക്ക് വിസ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം. ഏത് വിസയിലാണോ രാജ്യത്തേക്ക് പ്രവേശിച്ചത് ആ വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പു തന്നെ സ്‌പോണ്‍സര്‍മാര്‍ക്ക് വിസ മാറ്റി നല്‍കാനാകും. രാജ്യത്തേക്ക് എത്തിയിരിയ്ക്കുന്ന വിസയുടെ കാലാവധി തീരുന്നതിന് മുമ്പ് പുതിയ വിസയാക്കായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്ന് മാത്രം. അതേസമയം നിലവിലുള്ള വിസയുടെ കാലാവധി കഴിഞ്ഞാല്‍ പിഴ ഒടുക്കേണ്ടിവരും. രാജ്യത്തെ എല്ലാ താമസ കുടിയേറ്റ കാര്യാലയങ്ങളിലും വിസാ മാറ്റം സാധ്യമാകും. ട്രാന്‍സിറ്റ്, ടൂറിസ്റ്റ്, വിസിറ്റ്, വിദ്യാഭ്യാസ, ചികില്‍സാ, മിഷന്‍ വീസ തുടങ്ങിയ വീസകളിലുള്ളവര്‍ക്കും രാജ്യം വിടാതെ വിസ മാറാനാകും. യുഎഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഓണ്‍ലൈന്‍ വഴി വിസ നടപടികള്‍ പൂര്‍ത്തിയാക്കാനാകും. അപേക്ഷകള്‍ക്ക് നിശ്ചയിച്ച ഫീസ് അടച്ചാല്‍ രാജ്യം വിടാതെ തന്നെ വിസ ലഭിക്കും. ഈ നിയമം നിലവില്‍ വന്നതോടെ വിസിറ്റ് വിസയിലെത്തി ജോലി അന്വേഷിക്കുന്നവര്‍ തൊഴില്‍ ലഭിച്ചാലും എത്തിയ വിസയുടെ കാലാവധി കഴിഞ്ഞാലും പുതിയ വിസ ലഭിയ്ക്കുന്നതിന് രാജ്യം വിടേണ്ടി വരില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News