Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 29, 2026 3:32 am

Menu

Published on January 5, 2016 at 9:41 am

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം

gunfight-near-indias-afghan-consulate-after-air-base-attack

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം. ഞായറാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കാന്‍ എത്തിയ സംഘത്തിലെ മൂന്ന് ഭീകരരാണ് തിങ്കളാഴ്ച രാവിലെ വെടിവയ്പ് ആരംഭിച്ചത്.തിങ്കളാഴ്ച രാത്രി മുഴുവന്‍ കോണ്‍സുലേറ്റിനു സമീപത്തെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരര്‍ പ്രാദേശിക 10.30ഓടെ ആക്രമണം ആരംഭിക്കുകയായിരുന്നു. രാത്രി വൈകിയും ആക്രമണം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.ഏറ്റുമുട്ടലിനിടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും രണ്ടു നാട്ടുകാര്‍ക്കും പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കോണ്‍സുലേറ്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച സംഘം മന്ദിരത്തിന്റെ വളപ്പില്‍
സ്‌ഫോടനവും വെടിവയ്പും നടത്തുകയായിരുന്നു. ഇരുപതു മിനിറ്റോളം അക്രമികള്‍ വെടിവയ്പ്പു നടത്തിയതായി കോണ്‍സുലേറ്റ് ജനറല്‍ ബി.ഭാസ്‌കര്‍ പറഞ്ഞു. തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നാണ് ഭീകര്‍ ആക്രമണം തുടങ്ങിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News