Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം.ഹാമിദ് അന്‍സാരി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്കുശേഷം 2.10ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ അദ്ദേഹം കൊച്ചി ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനിലെത്തും. തുടര്‍ന്ന് കോട്ടയത്തേക്ക് ഹെലികോപ്ടറില്‍ തിരിക്കുന്ന ഉപരാഷ്ട്രപതി 2.45ന് കോട്ടയം പോലിസ് പരേഡ് ഗ്രൗണ്ടിലെത്തും.
4.30ന് തിരികെ കൊച്ചി നേവല്‍ എയര്‍പോര്‍ട്ടിലേക്ക് ഹെലികോപ്ടറില്‍ മടങ്ങും. 5.10ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലെത്തും. 5.45ന് വൈറ്റില ടോക് എച്ച് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ടോക് എച്ച് ഇന്റര്‍നാഷനല്‍ സെന്റിനറി ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തശേഷം 6.40ന് തിരികെ ഗസ്റ്റ് ഹൗസിലെത്തിച്ചേരും. തുടര്‍ന്ന് 7.10ന് കൊച്ചി നേവല്‍ എയര്‍പോര്‍ട്ടിലെത്തിച്ചേരുന്ന അദ്ദേഹം പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്കു തിരിക്കും. ജനുവരി 13 ബുധനാഴ്ച രാവിലെ 10.20ന് രാജ്ഭവനില്‍ നിന്ന് വിമാനത്താളവത്തിലേക്ക് തിരിക്കുന്ന ഉപരാഷ്ട്രപതി 10.50ന് വര്‍ക്കലയിലേക്ക് വ്യോമസേനയുടെ ഹെലികോപ്ടറില്‍ തിരിക്കും. 11.25ന് വര്‍ക്കല ഹെലിപ്പാഡില്‍നിന്നു റോഡ് മാര്‍ഗം തിരിച്ച് 11.30ന് ശിവഗിരി മഠത്തിലെത്തിച്ചേരും. 11.30 മുതല്‍ 12.00 മണിവരെ അദ്ദേഹം ശിവഗിരി മഠത്തിലുണ്ടാവും. 12.10 ന് തിരുവനന്തപുരത്തേക്ക് ഹെലികോപ്ടറില്‍ തിരിക്കുന്ന അദ്ദേഹം 12.40ന് തിരുവനന്തപുരത്ത് എത്തിച്ചേരും.തുടര്‍ന്ന് രാജ്ഭവനിലെത്തുന്ന അദ്ദേഹം 3 മണിക്ക് യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്യും. 3.45ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിക്കുന്ന അദ്ദേഹം 4.20ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.
Leave a Reply