Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 1, 2024 1:28 am

Menu

Published on July 1, 2013 at 11:34 am

നിതാഖാത്ത്: സൗദിയില്‍ ഇളവ് രണ്ടുനാള്‍ കൂടി

nitaqat-2-more-days-in-saudi

റിയാദ്:തൊഴില്‍ പദവി ശരിയാക്കാന്‍ അനുവദിച്ച സമയപരിധി ബുധനാഴ്ച അവസാനിക്കുന്നതോടെ അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ സൌദി തൊഴില്‍ മന്ത്രാലയം കര്‍ശന പരിശോധന ആരംഭിക്കുന്നു. അതേസമയം, പ്രവാസികള്‍ക്കു സമയപരിധി നീട്ടിനല്‍കണമെന്നു സൌദി വിദേശമന്ത്രി സൌദ് ബിന്‍ ഫൈസല്‍ ആഭ്യന്തര, തൊഴില്‍ വകുപ്പുകള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ തൊഴില്‍വകുപ്പ് സൌദി ഭരണാധികാരി അബ്ദുല്ല രാജാവിനോടു സമയപരിധി നീട്ടാന്‍ അഭ്യര്‍ഥിച്ചിരുന്നു. പാസ്പോര്‍ട്ട് ഓഫിസുകളിലെയും ലേബര്‍ ഓഫിസുകളിലെയും വന്‍തിരക്ക് ഇപ്പോഴും തുടരുന്നതിനാല്‍ സമയപരിധി നീട്ടണമെന്നു ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികളും വ്യവസായികളും വിവിധ വിദേശ എംബസികളും നിരന്തരം ആവശ്യപ്പെട്ടു വരികയാണ്.

ഈ ആവശ്യങ്ങളെല്ലാം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇളവുകാലത്തിനു രണ്ടു ദിനം മാത്രം അവശേഷിക്കുന്ന ഞായറാഴ്ചയും സൗദി മനസ്സു തുറന്നിട്ടില്ല. ഇളവുകാലം അനുവദിച്ച രാജവിജ്ഞാപനത്തില്‍ അന്തിമവിധി പറയേണ്ടത് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് തന്നെയായതിനാല്‍ സൗദിയിലെ എല്ലാ കണ്ണും ചെവിയും ഇപ്പോള്‍ രാജകാരുണ്യത്തിലേക്കാണ്.

Loading...

Leave a Reply

Your email address will not be published.

More News