Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്താംബൂള്‍: ഇസ്താംബൂളിലെ വിനോദ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.തുര്‍ക്കിയില്‍ ഏറ്റവും ജനത്തിരക്കുള്ള നഗരമാണ് ഇസ്താംബൂള്‍. ഇവിടെയുള്ള പ്രശസ്ത സന്ദര്‍ശന കേന്ദ്രമായ സുല്‍ത്താന്‍ അഹ്മദ് ചത്വരത്തിലാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന് പിന്നിലെ എല്ലാവരെയും കണ്ടെത്തി നശിപ്പിക്കുമെന്ന് തുർക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു പറഞ്ഞു. തുർക്കിക്കോ ലോകത്തിനോ ഭീഷണിയായി ഐ.എസിനെ തുടരാൻ അനുവദിക്കില്ലെന്നും ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply