Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്:ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോനി വിവാദത്തിലകപ്പെട്ടതിന് പിന്നാലെ ആമസോണ്‍ സിഇഒ ജെഫ് ബോസും വിവാദത്തിലേക്ക്. അമേരിക്കന്‍ ബിസിനസ് മാസികയായ ഫോര്‍ച്ച്യൂണിന്റെ ജനുവരിയില്‍ പുറത്തിറക്കിയ പതിപ്പിലാണ് ആമസോണ്‍ സിഇഒ ജെഫ് ബോസിനെ ഹിന്ദു ദൈവമായ മഹാവിഷ്ണുവായി ചിത്രീകരിച്ചുകൊണ്ടുള്ള കവര്‍ പേജ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മാഗസിന്റെ ജനുവരി ലക്കത്തിലാണ് ബെസോസിനെ വിഷ്ണുവായി ചിത്രീകരിച്ചത്. ഒരു കൈയില്‍ താമരയും മറു കൈവെള്ളയില്‍ ആമസോണ്‍ ലോഗോയുമായിട്ടാണ് ബെസോസ് പ്രത്യക്ഷപ്പെടുന്നത്. ഓണ്‍ലൈന്‍ വ്യാപാരികളായ ആമസോണിന് ഇന്ത്യയില്‍ ലഭിച്ച സ്വീകാര്യതയെ കുറിച്ചാണ് ജനുവരി ലക്കം ഫോര്ച്ച്യൂണിലെ മുഖലേഖനം.മാഗസിനെതിരെ അമേരിക്കന്‍ ഹിന്ദു സമൂഹത്തില്‍ നിന്നും കനത്ത പ്രതിഷേധമാണ് ഉയരുന്നത്. സിഡ്നിയില്‍ നിന്നുള്ള ചിത്രകാരനായ നൈജല്‍ ബുക്കനന് ആണ് ഫോര്ച്ച്യൂണിന് വേണ്ടി ജെഫ് ബോസിനെ മഹാവിഷ്ണുവാക്കി ചിത്രീകരിച്ചത്. ബിസിനസ് ടുഡെ മാസികയുടെ കവര്‍ ചിത്രത്തിന് മഹാവിഷ്ണുവായി പോസ് ചെയ്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ആന്ധ്രകോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Leave a Reply