Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:06 pm

Menu

Published on January 25, 2016 at 9:30 am

സോളാര്‍ കേസ്:ഇന്ന് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും

solar-case

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമീഷന്‍  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി എടുക്കും. ആരോപണങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ ഇതുവഴി മുഖ്യമന്ത്രിക്ക് അവസരം ലഭിക്കും. ഇതു സംബന്ധിച്ച് കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് സെക്ഷന്‍ 8 ബി പ്രകാരം മുഖ്യമന്ത്രിക്ക് നേരത്തെ കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു.കേസിലെ പ്രതികളായ സരിത എസ് നായരും ബിജു രാധാകൃഷ്ണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടായിരുന്നുവെന്നും സെക്രട്ടേറിയറ്റിലെത്തി ഇവര്‍ കണ്ടു എന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.തിരുവനന്തപുരം തൈക്കാട് ഗെസ്റ്റ് ഹൗസില്‍ രാവിലെ 11നാണ് മൊഴിയെടുപ്പ്.ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനു മുന്നില്‍ തെളിവെടുപ്പിന് ഹാജരാകുന്നത്.

Loading...

Comments are closed.

More News