Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേരളത്തിലെ ആരാധകരിൽ നിന്നും തനിക്ക് ലഭിച്ച സ്‌നേഹവും ആദരവും ഫേസ്ബുക്കിലൂടെ പങ്ക് വെച്ച് സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോ. കേരളാ സന്ദര്‍ശനത്തില്‍ ലഭിച്ച വന്‍ വരവേല്‍പ്പിനെ അനുസ്മരിച്ചാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഇന്ത്യന്‍ തെരുവുകളിലെ ആരാധകരില്‍ നിന്ന് ലഭിച്ച സ്‌നേഹത്തിനും ഊര്‍ജത്തിനും നന്ദി’ എന്നാണ് പോസ്റ്റ്.ഇന്ത്യയില്‍ തനിക്ക് ലഭിച്ച സ്വീകരണം അവിസ്മരണീയമാണെന്നും തനിക്ക് നല്‍കിയ സ്‌നേഹത്തിനും ഊര്‍ജത്തിനും നന്ദി പറയുന്നുവെന്നും റൊണാള്‍ഡീഞ്ഞോ ഫേസ്ബുക്കില്‍ കുറിച്ചു. നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന വീഡിയോയും ആരാധകര്‍ തനിക്ക് ചുറ്റും വട്ടമിടുന്നതിന്റെ വീഡിയോയും റൊണാള്‍ഡീഞ്ഞോ തന്റെ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നാഗ്ജീ ഫുട്ബാള്‍ ട്രോഫി കൈമാറാന്‍ ജനുവരി 24നാണ് ബ്രാന്‍ഡ് അംബാസഡറായ റൊണാള്‍ഡിന്യോ കോഴിക്കോട് എത്തിയത്. കരിപ്പൂരിൽ വിമാനമിറങ്ങിയ റൊണാൾഡിന്യോക്ക് ആരാധകരുടെ ബാഹുല്യത്തെ തുടർന്ന് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. കോഴിക്കോട് കടപ്പുറത്ത് നടന്ന പരിപാടിയിലെ വൻ ജനപങ്കാളിത്തം ബ്രസീലിയൻ താരത്തെ അത്ഭുതപ്പെടുത്തിയിരുന്നു.
Leave a Reply