Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ പട്ടാപകൽ യുവാവിനെ തല്ലിക്കൊന്നു.വക്കം സ്വദേശി ഷബീറിനെയാണ് കൊലപ്പെടുത്തിയത്. കടയ്ക്കാവൂര്‍ റെയില്‍വെ ക്രോസിന് സമീപം ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം.ബൈക്കിലെത്തിയ ഷബീറിനെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും നാലംഗ അക്രമിസംഘം തടഞ്ഞ് തല്ലിവീഴ്ത്തുകയായിരുന്നു. ഷബീറാണ് ബൈക്ക് ഓടിച്ചിരുന്നത്. അടിയേറ്റ് നിലത്തുവീണ ഷബീറിനെ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. ക്രമികള്‍ രക്ഷപെട്ട ശേഷം നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് ഷബീര്‍ മരിച്ചത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉണ്ണികൃഷ്ണന്റെ നില ഗുരുതരമാണ്.പ്രതികളെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലിസ് വ്യക്തമാക്കി. ഇവര്‍ ഒളിവിലാണ്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
–
–
Leave a Reply