Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 3:38 pm

Menu

Published on February 10, 2016 at 9:45 am

ഹനുമന്തപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

siachen-avalanche-relief-prayers-in-lance-naik-hanumanthappas-village-after-news-of-rescue

ന്യൂഡല്‍ഹി:സിയാച്ചിനിലെ മഞ്ഞുവീഴ്ചയില്‍ അകപ്പെട്ട്  ആറുദിവസത്തിനുശേഷം കണ്ടെത്തിയ ഹനുമന്തപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഡൽഹിയിലെ സൈനിക ആശുപത്രിയിൽ വെന്‍റിലേറ്ററിൽ കഴിയുന്ന ഹനുമന്തപ്പയുടെ വൃക്കകളും കരളും തകരാറിലാണ്.താഴ്ന്ന രക്തസമ്മർദ്ദവും ന്യൂമോണിയ ബാധയും കൂടുതൽ ആശങ്കകൾക്ക് ഇടനൽകുന്നുണ്ട്. സിയാചിനിലെ ഹിമപാതത്തില്‍ 25 അടിയോളം  മഞ്ഞിനടിയില്‍ പെട്ടുപോയ ഹനുമന്തപ്പയെ ഏഴാം നാളിലാണ് സൈന്യം അദ്ഭുതകരമായി രക്ഷപ്പെടുത്തിയത്. മഞ്ഞുപാളികള്‍ തലക്കു മുകളില്‍ പതിച്ചപ്പോള്‍ ഭാഗ്യംകൊണ്ട് രൂപപ്പെട്ട വായുഅറയില്‍പെട്ടതാണ് ജീവന്‍ നിലനിര്‍ത്താന്‍ ഹനുമന്തപ്പയെ സഹായിച്ചത്. കര്‍ണാടക ദര്‍വാഡ സ്വദേശിയാണ് ഹനുമന്തപ്പ. ഈമാസം മൂന്നിനാണ് സിയാചിനിലെ പാക് അതിര്‍ത്തിയോട് ചേര്‍ന്ന  ലഡാക് മേഖലയിലെ നോര്‍തേണ്‍ ഗ്ളേസിയര്‍ സെക്ടറില്‍ സമുദ്രനിരപ്പില്‍നിന്ന് 19,600 അടി ഉയരത്തിലുള്ള സൈനിക ടെന്‍റിന് മുകളില്‍ ഹിമപാതമുണ്ടായത്.  ഉയരത്തില്‍നിന്ന്  മഞ്ഞുപാളി സൈനിക ക്യാമ്പിനു മുകളിലേക്ക്  വീഴുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News