Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: നടന്‍ മമ്മൂട്ടിക്കു ശാരീരികാസ്വാസ്ഥ്യം.ഇതിനെ തുടര്‍ന്ന് മമ്മൂട്ടിയെ മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവാസി സംഘടനയുടെ കലാസന്ധ്യയിൽ പങ്കെടുത്ത ശേഷം ശനിയാഴ്ച രാവിലെ ദുബൈയിൽനിന്നു മുംബൈയിൽ എത്തിയ അദ്ദേഹത്തിന് കടുത്ത തലവേദനയും പനിയും അനുഭവപ്പെടുകയായിശാരീരികാസ്വാസ്ഥ്യംരുന്നു. ഇതേ തുടർന്ന് വൈകിട്ടു ഹോട്ടലിൽനിന്ന് അന്ധേരി സെവൻ ഹിൽസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ആശുപ്രത്രി ശുശ്രൂഷയ്ക്ക് ശേഷം ശനിയാഴ്ച്ച രാത്രിതന്നെ ബംഗളുരുവിലേക്ക് പോയ അദ്ദേഹം മദര്‍ഹുഡ് ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം അവിടെ മകളുടെ വീട്ടില്‍ വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിലെ ഉറക്കക്കുറവും രക്തസമ്മർദ ഗുളിക കഴിക്കാൻ മറന്നതുമാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയാക്കിയത്. ഈയാഴ്ച്ച തന്നെ ബംഗളുരൂവിലെ തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തില്‍ മമ്മൂട്ടി പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leave a Reply