Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:വ്രതശുദ്ധിയുടെയും ഭക്തിയുടെയും നിറവിൽ ആറ്റുകാൽ പൊങ്കാല ഇന്ന്.പൊങ്കാലയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും പൊങ്കാല അടുപ്പുകള്‍ ഇതിനോടകം നിരന്ന് കഴിഞ്ഞു. രാവിലെ 10ന് ക്ഷേത്രം തന്ത്രി പണ്ടാര അടുപ്പിൽ നിന്നും തീ പകരും. തുടർന്ന് കൈമാറി മറ്റുപൊങ്കാല അടുപ്പുകളിലേക്ക് തീ പകരും. പൊങ്കാല കഴിഞ്ഞ വർഷത്തേതിൽ നിന്നു വ്യത്യസ്തമായി 1.30 നു നിവേദിക്കും. നിവേദ്യം നടത്തുന്നതിനായി 250ൽപ്പരം പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ആറു കിലോമീറ്റർ ചുറ്റളവിൽ ഇക്കുറി പൊങ്കാല അടുപ്പുകൾ നിരക്കുമെന്നാണ് കണക്കാക്കുന്നത്. ഭക്തർക്കായി കെഎസ്‌ആർടിസിയും സ്വകാര്യ ബസുകളുമെല്ലാം പ്രത്യേക സർവീസ് ആരംഭിച്ചിട്ടുണ്ട്.തലസ്ഥാനത്തെ തീയേറ്ററുകളുടെയും കോളജുകളുടേയും സാംസ്കാരിക കേന്ദ്രങ്ങളുടേയും കൊമ്പൗണ്ടുകളിൽ പാർക്കിങ്ങിനായി ജില്ലാ ഭരണകൂടം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.സുരക്ഷയ്ക്കായി നഗരത്തിൽ മൂവായിരത്തിലധികം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ ദ്രുതകർമസേന, കമാൻഡോ വിഭാഗം, ദുരന്ത നിവാരണ സേനയും പ്രത്യേക സുരക്ഷയുടെ ഭാഗമായി ഡിഎഫ്‌എംഡി, എച്ച്‌എച്ച്‌എംറ്റി, സ്നിഫർ ഡോഗ്, ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ളവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. നഗരത്തിൽ നൂറിലധികം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
Leave a Reply