Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 5:16 pm

Menu

Published on February 23, 2016 at 2:36 pm

പാര്‍ലെമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കമായി

budget-session-of-parliament

ന്യൂഡല്‍ഹി:  പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി .എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടേയും വികസനം എന്നതാണ് സര്‍ക്കാരിന്റെ പ്രധാന മുദ്രാവാക്യം. സബ്കാ ഭാരത് സബ്കാ വികാസ് എന്ന നയത്തിലൂന്നി ആണ് വികസനം. യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതാണ് പ്രാധാന്യം നല്‍കുന്നത്. മാത്രമല്ല ദലിതര്‍ക്ക് നേരെയുള്ള അതിക്രമം തടയുന്നതിന് നിയമം ശക്തിപ്പെടുത്തിയെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.അതിര്‍ത്തി കടന്നുള്ള ഭീകരവാദം ചെറുക്കുന്നതോടൊപ്പം അയല്‍രാജ്യങ്ങളുമായുള്ള സൌഹൃദം വര്‍ദ്ധിപ്പിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യസുരക്ഷ ഉറപ്പു വരുത്താന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളും. വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ചു കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലം കണ്ടു തുടങ്ങിയെന്നും രാഷ്ട്രപതി അവകാശപ്പെട്ടു. പരമ്പരാഗത രീതിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പാര്‍ലെമെന്റില്‍ എത്തി. ഈ ബജറ്റ് സമ്മേളനം വളരെ ക്രിയാത്മകമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിപക്ഷം ആവശ്യപ്പെട്ട കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്നും സമ്മേളനത്തിന്റെ സുഗമമായി നടത്തിപ്പിന് എല്ലാ പാര്‍ട്ടികളും സഹകരിക്കാമെന്നു ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News