Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യു.കെ: സ്‌നിക്കേഴ്‌സ് ചോക്ലേറ്റില്‍ പ്ലാസ്റ്റിക് കണ്ടെത്തിയതിനെ തുടര്‍ന്ന് 55 രാജ്യങ്ങളില്‍ നിന്നും കമ്പനി സ്‌നിക്കേഴ്‌സ് പിന്‍വലിച്ചു.മാര്‍സ്, സ്‌നിക്കേഴ്‌സ്, മില്‍ക്കി വേ ബാര്‍സ് തുടങ്ങിയവ് ചോക്ലേറ്റുകളാണ് പിന്‍വലിച്ചത്.കഴിഞ്ഞ മാസം ജര്‍മനിയില്‍ സ്‌നിക്കേഴ്‌സ് ചോക്ലേറ്റ് പാക്കറ്റില്‍ നിന്നും പ്ലാസ്റ്റിക് തരികളുടെ അംശം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടന്ന പരിശോധനയില്‍ മാഴ്‌സിന്റെ നെതര്‍ലാന്റിലുള്ള യൂണിറ്റിലാണ് ചോക്ലേറ്റ് ഉണ്ടാക്കിയതെന്ന് കണ്ടെത്തിയിരുന്നു. ഈ പ്ലാന്റില്‍ നിര്‍മ്മിച്ചെടുത്ത ചോക്ലേറ്റുകളാണ് നിര്‍മ്മാതാക്കള്‍ വിപണിയില്‍ നിന്നും തിരികെ വിളിക്കുന്നത്. പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഈ യൂണിറ്റില്‍ നിന്നും നിര്‍മ്മിച്ച ചോക്ലേറ്റുകള്‍ വില്‍ക്കുന്നത്.ഏഷ്യയിലെ ചില രാജ്യങ്ങളിലും ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയവിടങ്ങളിലാണ് ഇവ പ്രധാനമായും വില്‍ക്കുന്നത്.
Leave a Reply