Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 2:11 am

Menu

Published on February 25, 2016 at 3:09 pm

യാത്രാ-ചരക്കുകൂലി നിരക്കുകൾ വര്‍ധിപ്പിക്കാതെ സുരേഷ് പ്രഭുവിന്റെ റെയില്‍ ബജറ്റ്, കേരളത്തിന് നിരാശ

railway-bydget-2016-2017

ന്യൂഡല്‍ഹി:2016 – 2017 വര്‍ഷത്തെ റെയില്‍‌വേ ബജറ്റ് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റാണ് സുരേഷ് പ്രഭു അവതരിപ്പിച്ചത്.അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു യാത്രാചരക്കുകൂലിയില്‍ വര്‍ധന പ്രഖ്യാപിച്ചിട്ടില്ല. വെല്ലുവിളികള്‍ നിറഞ്ഞ യാത്രയാണ് ഇന്ത്യന്‍ റെയില്‍വെയുടേതെന്ന് റെയില്‍മന്ത്രി സുരേഷ് പ്രഭു ബജറ്റ് അവതരണത്തിന് ആമുഖമായി പറഞ്ഞു. ജനപ്രിയബജറ്റായിരിക്കുമെന്നും മുഖവുരയില്‍ മന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്കായുള്ള ബജറ്റാകും ഇത്. റെയില്‍വെ പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍:

യാത്രാക്കൂലിയും ചരക്കുകൂലിയും കൂട്ടില്ല

താഴ്ന്ന പ്ലാറ്റ്‌ഫോമുകളുടെ ഉയരും കൂട്ടും

139 എന്ന നമ്പര്‍ വിളിച്ചാല്‍ ടിക്കറ്റുകള്‍ റദ്ദാക്കാം

തിരുവനന്തപുരം ഡല്‍ഹി യാത്രാസമയം 6 മണിക്കൂര്‍ കുറയും

ടിക്കറ്റ് എടുക്കാന്‍ ആപ്ലിക്കേഷന്‍ ആരംഭിക്കും

യാത്രക്കാര്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് നടപ്പാക്കും

തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ട്രെയിന്‍ സര്‍വീസ് ആരംഭിക്കും

2500 കുടിവെള്ള വിതരണ മെഷീനുകള്‍ സ്ഥാപിക്കും

കൈ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ബേബി ഫുഡ്, പാല്‍ എന്നിവ പ്രധാന കേന്ദ്രങ്ങളില്‍ ലഭ്യമാക്കും

തിരുവനന്തപുരത്ത് സബര്‍ബന്‍ ട്രെയിന്‍ ആരംഭിക്കും

ഉദയ് എക്‌സ്പ്രസുകള്‍ മുഴുവന്‍ എസി. രണ്ടു നിലയുള്ള ട്രെയിനില്‍ 40 ശതമാനം അധിക വാഹകശേഷി

മുംബൈയില്‍ പുതിയ മെട്രോയ്ക്കു നിര്‍ദ്ദേശം

പോര്‍ട്ടര്‍മാരുടെ പേര് സഹായക് എന്നാക്കും

ചെങ്ങന്നൂര്‍ തീര്‍ത്ഥാടക സൗഹൃദ സ്‌റ്റേഷനാക്കും

ടിക്കറ്റുകളില്‍ ബാര്‍കോഡ് നടപ്പാക്കും

സ്‌റ്റേഷനുകളുടെ ചുമരുകളില്‍ മ്യൂറല്‍ പെയിന്റിംഗുകള്‍ സ്ഥാപിക്കും

മുഴുവന്‍ കോച്ചുകളും 3 ടയര്‍ എസിയായി ഹംസഫര്‍ എക്‌സ്പ്രസ്

ഡബിള്‍ഡെക്കര്‍ ട്രെയിനുകള്‍ ആരംഭിക്കും

ചെലവു ചുരുക്കലിലൂടെ 3000 കോടി ലാഭിക്കും

ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറില്‍ 130 കിമീ ആയി വര്‍ധിപ്പിക്കും

കക്കൂസുകള്‍ വൃത്തിയാക്കാന്‍ എസ്എംഎസ് സംവിധാനം

തല്‍കാല്‍ കൗണ്ടറുകളില്‍ സിസിടിവി സ്ഥാപിക്കും

റിസര്‍വേഷനില്ലാത്ത ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും

ഗുജറാത്തിലെ വദോദരയില്‍ റെയില്‍വേ സര്‍വകലാശാല സ്ഥാപിക്കും

1750 ഓട്ടോമേറ്റഡ് ടിക്കറ്റിങ് മെഷീനുകള്‍ സ്ഥാപിക്കും

3 പുതിയ ചരക്ക് ഇടനാഴികള്‍ തുറക്കും

ആധുനീകരണം സ്വകാര്യ പങ്കാളിത്തത്തോടെ

400 സ്‌റ്റേഷനുകള്‍ പിപിപി മാതൃകയില്‍ ആധുനീകരിക്കും

നിര്‍ദ്ദേശങ്ങളും പരാതികളും അറിയിക്കാന്‍ ഫേസ്ബുക്ക് പേജ്

17000 ബയോ ടോയ്‌ലെറ്റുകള്‍ കൂടി സ്‌റ്റേഷനുകളില്‍

ലേഡീസ് കോച്ച് ട്രെയിനിന്റെ മധ്യത്തിലാക്കും

റെയില്‍വേയുടെ വിവരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ജനങ്ങളിലെത്തിക്കും

100 സ്‌റ്റേഷനുകളില്‍ കൂടി വൈഫൈ

2020 ല്‍ ചരക്കുതീവണ്ടികള്‍ക്ക് ടൈംടേബിള്‍

സീനിയര്‍ സിറ്റിസണ്‍ ക്വാട്ട 50% കൂട്ടും

92714 കോടി മുടക്കി പുതിയ 44 പദ്ധതികള്‍ ഈ വര്‍ഷം

40000 കോടി ചെലവിട്ട് രണ്ടു ലോക്കോ ഫാക്ടറികള്‍ സ്ഥാപിക്കും

ചരക്കു ട്രെയിനുകള്‍ക്കു ടൈം ടേബിള്‍ നടപ്പാക്കും

ഡല്‍ഹിചെന്നൈ ചരക്ക് ഇടനാഴി യാഥാര്‍ഥ്യമാക്കും

മെയില്‍ എക്‌സ്പ്രസ് ട്രെയിനുകളുടെ വേഗം 80 കിലോമീറ്ററായി കൂട്ടി

ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 10 ശതമാനം വരുമാന വര്‍ധന

1600 കിലോമീറ്ററില്‍ വൈദ്യുതീകരണം ഈ വര്‍ഷം

തുറമുഖങ്ങളിലേക്ക് പിപിപി പ്രകാരം പുതിയ പാത

2800 കിലോമീറ്റര്‍ പുതിയ പാതകള്‍ സ്ഥാപിക്കും

2020 ഓടെ ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും

2000 കിലോമീറ്ററുകളില്‍ കൂടി വൈദ്യുതീകരണം

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News