Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 1:39 am

Menu

Published on February 25, 2016 at 5:02 pm

വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചു; നടി മേഘ്‌നരാജിനെതിരെ തമിഴ്‌നാട്ടിലെ വ്യവസായി രംഗത്ത്

cheating-case-against-south-star-meghana-raj

ബാംഗ്ലൂര്‍: തെന്നിന്ത്യന്‍ നടി  മേഘ്‌നരാജിനെതിരെ ബെംഗളൂരുവില്‍ വഞ്ചനാകുറ്റത്തിന് കേസ്.തമിഴ്‌നാട്ടിലെ ജനാര്‍ദ്ധന്‍ എന്ന വ്യവസായിയാണ്‌ മേഘ്‌ന രാജിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്‌. വിവാഹിതരാകാമെന്ന്‌ പറഞ്ഞ്‌ മേഘ്‌നാ രാജ്‌ വഞ്ചിച്ചെന്നാണ്‌ പരാതിയില്‍. താനുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ മേഘനാ രാജ്‌ മോഷ്‌ടിച്ചതായും ജനാര്‍ദ്ധന്‍ പരാതിയില്‍ പറയുന്നു. ബംഗലൂരു സിറ്റി പൊലീസ്‌ കമ്മിഷണര്‍ എന്‍ എസ്‌ മേഘരിഖിന്‌ ഇമെയിലായാണ്‌ ജനാര്‍ദ്ധനന്‍ പരാതി നല്‍കിയത്‌.ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയിലില്‍ ലഭിച്ച പരാതി തുടര്‍അന്വേഷണത്തിനായി ജെ.പി നഗര്‍ പൊലീസിന് കൈമാറി. എന്നാൽ  സംഭവം മേഘ്ന നിഷേധിച്ചിട്ടുണ്ട്.വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തില്‍ എത്തിയത്.തുടർന്ന് ബ്യൂട്ടിഫുള്‍, ബാങ്കിംഗ് അവേഴ്‌സ്, നമുക്ക് പാര്‍ക്കാന്‍, ഡോള്‍ഫിന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News