Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 11:14 pm

Menu

Published on March 7, 2016 at 1:41 pm

ബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്നും ചാടി

girl-jumps-from-second-floor-to-escape-rape-attempt-on-her

കൊല്‍ക്കത്ത: ബലാത്സംഗ ശ്രമത്തിനിടെ രക്ഷപ്പെടാന്‍ രണ്ടാംനിലയില്‍ നിന്ന് ചാടിയ ഇരുപതുകാരി ഗുരുതരാവസ്ഥയില്‍. സംഭവത്തില്‍ യുവതിയുടെ കാമുകനേയും രണ്ടു സുഹൃത്തുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു.കൊല്‍ക്കത്തയിലെ ഹൗറയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. യുവതിയെ ഫ് ളാറ്റില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് ചേര്‍ന്ന പാനീയം കുടിക്കാന്‍ കൊടുത്ത് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബോധം വീണ്ടെടുത്ത പെണ്‍കുട്ടിയെ ഒച്ച വെച്ചാല്‍ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതിനിടെ അപകടം മണത്ത യുവതി രക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്നും താഴോട്ട് ചാടുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരാണ് വിവരം പോലീസിനെ ധരിപ്പിക്കുകയും യുവതിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്.

Loading...

Leave a Reply

Your email address will not be published.

More News