Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്.-1 എഫ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും പി.എസ്.എല്‍.വി 32 റോക്കറ്റിലായിരുന്നു വിക്ഷേപണം. പി.എസ്.എല്‍.വിയുടെ 34-ാം വിക്ഷേപണമായിരുന്നു ഇത്.ഈ ശ്രേണിയിലെ ആറാം ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. 1 എഫിന് 1425 കി.ഗ്രാം ഭാരമാണുള്ളത്. ഉപഗ്രഹത്തിന്റെ കാലാവധി 12 വര്‍ഷമാണ്. ഈ പരമ്പരയില്‍ മൊത്തം ഏഴു ഉപഗ്രഹങ്ങളാണുള്ളത്. അവസാനത്തെ ഉപഗ്രഹം ഏപ്രിലില്‍ വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നത്. ഈ ദൗത്യത്തോടെ സ്വന്തമായി ഗതിനിര്‍ണയ സംവിധാനമുള്ള രാജ്യമായി ഇന്ത്യ മാറും.
Leave a Reply