Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 10:45 pm

Menu

Published on March 14, 2016 at 9:19 am

അങ്കാറയില്‍ കാര്‍ ബോംബ് സ്‌ഫോടനം: 34 മരണം

ankara-car-bomb-blast-kills-34

അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക്  പരിക്കേറ്റിട്ടുണ്ട്.പ്രധാന വ്യാപാരകേന്ദ്രവും ബസ് ടര്‍മിനലും സ്ഥിതിചെയ്യുന്ന ഗുവന്‍പാര്‍ക്കിലാണ് പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ട് 6.40 ന് സ്‌ഫോടനം നടന്നത്. സംഭവത്തിന് പിന്നിലാരെന്ന് വ്യക്തമല്ല. പൊലീസും സുരക്ഷാസൈനികരും സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രാത്രി വൈകിയും നേതൃത്വം നല്‍കുകയാണ്. തുര്‍ക്കിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സുരക്ഷാ ഭീഷണിയുള്ളതായി രണ്ടുദിവസംമുമ്പ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ മാസം അങ്കാറയില്‍ സൈനിക വാഹനവ്യൂഹം ലക്ഷ്യംവച്ച് നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News