Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്വിറ്റോ: ഇക്വഡോറില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 22 പേര്‍ മരിച്ചു. ആമസോണ്‍ കാടുകളിലാണ് വിമാനം തകര്‍ന്ന് വീണത്.19 സൈനികരും രണ്ട് പൈലറ്റുമാരും ഒരു മെക്കാനിക്കുമാണ് വിമാനത്തിലുണ്ടായിരുന്നത്. പാരച്യൂട്ട് പരിശീലനത്തിലായിരുന്നു സംഘം.കിഴക്കന്‍ പ്രവിശ്യയായ പസ്‌താസയില്‍ പെറുവിന്റെ അതിര്‍ത്തി മേഖലയ്‌ക്കു സമീപത്തുകൂടി സഞ്ചരിക്കവെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കോറിയയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.
Leave a Reply