Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 7:44 pm

Menu

Published on March 16, 2016 at 1:46 pm

പ്രമുഖ ടിവി അവതാരക ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

tv-anchor-nirosha-commits-suicide-in-secunderabad

പ്രമുഖ ടെലിവിഷന്‍ ചാനല്‍ അവതാരകയെ ഹോസ്റ്റല്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെലുങ്കിലെ പ്രമുഖ മ്യൂസിക് ടെലിവിഷന്‍ ചാനലായ ജെമിനി ടിവി അവതാരക നിരോഷ (23)യെ ആണ് സെക്കന്ദരാബാദിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം.ഫാനില്‍ കെട്ടി തൂങ്ങിയാണ് നിരോഷ ആത്മഹത്യ ചെയ്തിരിക്കുന്നത്. ഒരു ഫോണ്‍ കോളിനുശേഷമാണ് നിരോഷ ആത്മഹത്യ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കുന്നു. നിരോഷയുടെ ഫോണ്‍ കോള്‍ ലിസ്റ്റ് പോലീസ് പരിശോധിക്കും. അതിനുശേഷം മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.പ്രേമ നൈരാശ്യമാണോ നിരോഷയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നും സംശയമുണ്ട്. അവസാനം വിളിച്ച ഫോണ്‍ കോള്‍ കാമുകന്റെയാണെന്നും പറയുന്നുണ്ട്. അര്‍ധരാത്രി ഇരുവരും സ്‌കൈപ്പിലൂടെ വാക്ക് തര്‍ക്കമുണ്ടായി എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സംഭവത്തില്‍ സെക്ഷന്‍ 174 പ്രകാരം ക്രിമിനല്‍ കുറ്റത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News