Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കലാഭവന്‍ മണിയുടെ അവയവങ്ങളുടെ രാസ പരിശോധനാ ഫലം പുറത്ത്. അദ്ദേഹത്തിന്റെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്ന ക്ലോര്‍ പിരിഫോസ് എന്ന കീടനാശിനിയുടെ അംശമാണ് കണ്ടെത്തിയത്. മെഥനോള്‍, എഥനോള്‍ എന്നിവയുടെ അംശവും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കാക്കനാട്ടെ റീജിണല്‍ ലബോറട്ടറിയിലാണ് രാസ പരിശോധന നടത്തിയത്. പരിശോധനാ ഫലം പൊലീസിന് കൈമാറും.കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് എക്‌സൈസ് വകുപ്പിന്റേയും നിഗമനം. സഹായികളുടെ ഇടപെടലുകള്‍ സംശയമുണ്ടെന്നും എക്‌സൈസ് എക്‌സൈസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മരിക്കുന്നതിന് തലേ ദിവസം മണി സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചിരുന്ന ഔട്ട്ഹൗസ് സഹായികള്‍ വൃത്തിയാക്കിയതിനാല്‍ മദ്യ സാമ്പളികള്‍ ശേഖരിക്കാന്‍ എക്‌സൈസ് വകുപ്പിന് കഴിഞ്ഞില്ല.അതിനിടെ മണിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘം വിപുലീകരിക്കും. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കിയേക്കും.
Leave a Reply