Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 4:24 pm

Menu

Published on March 18, 2016 at 12:51 pm

കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്തു

bjp-mla-ganesh-joshi-arrested-for-allegedly-assaulting-police-horse-shaktiman

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിനിടയില്‍ കുതിരയുടെ കാല് തല്ലിയൊടിച്ച ബിജെപി എംഎല്‍എ ഗണേഷ് ജോഷിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെറാഡൂൺ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ആരോപണങ്ങൾ ജോഷി നിഷേധിച്ചിരുന്നു.എം.എല്‍.എ ഗണേഷ് ജോഷിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കേന്ദ്രമേന്ത്രി മനേകാ ഗാന്ധി ഉത്തരാഖണ്ഡ് ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ഗുരുതരമായി പരിക്കേറ്റ കുതിരയുടെ കാല്‍ ഇന്നലെ മുറിച്ചുമാറ്റിയിരുന്നു.കാലില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ നടത്തിയിട്ടും വിജയിക്കാത്തതിനെ തുടര്‍ന്ന് കുതിരയുടെ ജീവന്‍ രക്ഷിക്കാനായാണ് കാല്‍ മുറിച്ചുമാറ്റിയതെന്ന് മൃഗഡോക്ടര്‍മാര്‍ പറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെയാണ് പോലീസ് കുതിരയായ ശക്തിമാന്റെ കാല്‍ ഡെറാഡൂണ്‍ എം.എല്‍.എ ഗണേഷ് ജോഷി തല്ലിയൊടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എം.എല്‍.എയുടെ നടപടിയില്‍ വ്യാപക പ്രതിഷേധവുമുയര്‍ന്നു. എന്നാല്‍ താന്‍ കുതിരയെ ആക്രമിച്ചിട്ടില്ലെന്നാണ് ജോഷിയുടെ നിലപാട്. സംഭവം അറിഞ്ഞാണ് താനുള്‍പ്പെടെയുള്ളവര്‍ അവിടെയെത്തിയതെന്നും ജോഷി പറയുന്നു. എന്നാല്‍ ജോഷിയെ അറസ്റ്റുചെയ്യണമെന്നാണ് മൃഗസ്‌നേഹികളുടെ ആവശ്യം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News