Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ നിന്ന് കെപിഎസി ലളിത പിന്മാറുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി സിപിഐഎം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.കൂടാതെ പാര്‍ട്ടിയുമായി യാതൊരു വിധ പ്രശ്നങ്ങളുമില്ല. പ്രതിഷേധങ്ങള്‍ ഭയന്നല്ല പിന്മാറുന്നതെന്നും കെപിഎസി ലളിത അറിയിച്ചു.ഇക്കാര്യത്തെ കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംസാരിച്ചെന്നും കെപിഎസി ലളിത പറഞ്ഞു.വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. നൂലില്‍ക്കെട്ടി ഇറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്നുള്ള തരത്തിലുള്ള പോസ്റ്ററുകളും കഴിഞ്ഞി ദിവസങ്ങളില്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Leave a Reply