Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 11:14 am

Menu

Published on March 21, 2016 at 3:56 pm

കൊയിലാണ്ടിയില്‍ വന്‍ തീപിടുത്തം

fire-blast-in-koyilandy

കൊയിലാണ്ടി:കോഴിക്കോട് കൊയിലാണ്ടിയില്‍ വന്‍ തീപിടുത്തം. ദേശീയപാതയില്‍ സ്റ്റേറ്റ് ബാങ്കിനു പിറകിലുള്ള ഫയ്‌സ് കോംപ്ലക്‌സിന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഫായിസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഫോണ്‍ കടക്കും ഫെഡറല്‍ ബാങ്കിന്‍െറ എ.ടി.എം കൗണ്ടറിനുമാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 11.15 മണിയോടു കൂടിയായിരുന്നു തീപിടുത്തമുണ്ടായത്.വൊഡാഫോണ്‍ ഷോറൂമില്‍ സീലിംഗിനുളളില്‍ നിന്ന് പുകയുയരുന്നത് കണ്ടപ്പോള്‍ ജീവനക്കാര്‍ പുറത്തേക്കോടുകയായിരുന്നു. പന്നീട് തീ ആളിപടരുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വടകരയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും എത്തിയ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ജീവനക്കാരും കഠിന പ്രയത്‌നം നടത്തിയതിന്റെ ഭാഗമായി തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.  അപകടത്തില്‍ ആളപായമില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News