Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 12:36 am

Menu

Published on March 22, 2016 at 12:04 pm

ഗേറ്റിന് മുന്നില്‍ പട്ടി പ്രസവിച്ചു;ദേഷ്യം തീര്‍ക്കാന്‍ വീട്ടമ്മ എട്ട് നായ്കുട്ടികളേയും പാറക്കല്ലില്‍ അടിച്ച് കൊലപ്പെടുത്തി

bengaluru-woman-thrashes-8-puppies-to-death-to-teach-dog-a-lesson

ബംഗളൂരു:  അമ്മ പട്ടി വീടിന്റെ ഗേറ്റിന് മുന്നില്‍ പട്ടിക്കുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ ദേഷ്യം തീര്‍ക്കാൻ  എട്ടുകുഞ്ഞുങ്ങളെയും വീട്ടമ്മ  പാറക്കല്ലില്‍ അടിച്ചു കൊന്നു. ബംഗളൂരു കൃഷ്ണനഗര്‍ സ്വദേശിനിയായ പൊന്നമ്മയാണ് ഇത്തരമൊരു ക്രൂരത  ചെയ്തത്.സംഭവത്തില്‍ പൊന്നമ്മക്കെതിരെ കേസെടുത്തു.മാര്‍ച്ച് 15നായിരുന്നു സംഭവം. അമ്മു എന്ന് വിളിക്കുന്ന പട്ടി പൊന്നമ്മയുടെ വീടിന്റെ ഗേറ്റിന് മുന്നിലുള്ള ഓടയില്‍ പ്രസവിക്കുകയായിരുന്നു. ഇതുകണ്ട് ദേഷ്യം വന്ന പൊന്നമ്മ പട്ടിക്കുഞ്ഞുങ്ങളെ മുഴുവന്‍ പാറക്കല്ലില്‍ അടിച്ചുകൊന്നു. 7 പട്ടിക്കുഞ്ഞുങ്ങള്‍ സംഭവദിവസും മറ്റൊരണ്ണം പിറ്റെ ദിവസവും മരിച്ചു. പൊന്നമ്മയുടെ പ്രവൃത്തിയില്‍ ദേഷ്യം വന്ന അയല്‍വാസികളാണ് പൊലീസില്‍ പരാതി നല്‍കിയത്. അയല്‍വാസികള്‍ ചേര്‍ന്ന് പട്ടിക്കുഞ്ഞുങ്ങളെ മറവുചെയ്തു. പട്ടിക്കുഞ്ഞുങ്ങളെ മറവുചെയ്ത സ്ഥലം മാന്തി അവയെ പുറത്തെടുത്ത് പാലുകൊടുക്കാന്‍ പട്ടി ശ്രമിച്ചു. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും കുഞ്ഞുങ്ങളെ മറവുചെയ്ത സ്ഥലം വിട്ടുപോകാതെ അവിടെ നടക്കുകയാണ് അമ്മു.മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരമാണ് പൊന്നമ്മക്കെതിരെ കേസെടുത്തിട്ടുള്ളത്. കുറ്റവാളിയെന്ന് തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവ് കിട്ടാവുന്ന ശിക്ഷയാണിത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News