Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂർ: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലുള്ള സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ജാമ്യം. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കണ്ണൂർ ജില്ലയിൽ രണ്ടു മാസത്തേക്ക് പ്രവേശിക്കാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നീ മൂന്ന് ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.കോടതി ഇന്നലെ ഇരുവിഭാഗത്തിന്‍റെയും വിശദമായ വാദം കേട്ടിരുന്നു. തുടർന്നാണ് ജാമ്യഹരജി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. ജാമ്യം അനുവദിച്ചതിനെതിരെ സി.ബി.ഐ മേൽക്കോടതിയെ സമീപിക്കും. ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസിലാണ് ജയരാജന്‍ അറസ്റ്റിലായത്. വാനോടിച്ച് വരികയായിരുന്ന മനോജിനെ ബോംബ് എറിഞ്ഞ ശേഷം വാഹനത്തിൽ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. പി. ജയരാജനെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ് മനോജ്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ 19 പ്രതികളാണുള്ളത്. മുന്‍കൂര്‍ ജാമ്യഹരജി ഹൈകോടതി തള്ളിയതിനെ തുടര്‍ന്നു ഫെബ്രുവരി 11നാണ് ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയത്.
Leave a Reply