Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: 63 ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. എസ് എസ് രാജമൗലിയുടെ എപിക് ചിത്രം ബാഹുബലിയാണ് മികച്ച ചിത്രം.പികു എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന് മികച്ച നടനായി. തനുവെഡ്സ് മനു റിട്ടേണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിന് കങ്കണ റണാവത്ത് മികച്ച നടിയായി. ബാജിറാവു മസ്താനിയ്ക്ക് സഞ്ജയ് ലീല ബന്‍സാലിയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം.വിസാരാണെയിലെ അഭിനയത്തിന് സമുദ്രക്കനിയും സുസു വാത്മീകം, ലുക്കാ ചുപ്പി എന്നിവയിലെ അഭിനയത്തിന് ജയസൂര്യയും പ്രത്യേക ജ്യൂറി പരാമര്‍ശത്തിന് അര്‍ഹരായി. സലീം അഹമ്മദിന്റെ പത്തേമാരി മികച്ച മലയാള സിനിമയായി തെരെഞ്ഞെടുത്തു. കാത്തിരുന്ന് കാത്തിരുന്ന്.. എന്ന എന്ന് നിന്റെ മൊയ്തീനിലെ ഗാനമൊരുക്കിയ എം.ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്. സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്കാരം ഗുജറാത്ത് ആണ്. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച വിവരണത്തിനുള്ള പുരസ്കാരം പ്രൊഫസര്‍ അലിയാര് നേടി. ചേമന്‍ഞ്ചേരി കുഞ്ഞിരാമന് നായരെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലെ വിവരണമാണ് പുരസ്കാരത്തിനര്‍ഹനാക്കിയത്.
Leave a Reply