Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ളൈഓവര്‍ തകര്‍ന്ന് 14 പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരുക്കേറ്റു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി വാഹനങ്ങളും പാലത്തിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഏറ്റവും തിരക്കേറിയ പ്രദേശമാണിത്.വിവേകാനന്ദ ഫ്ലൈ ഓവര്‍ എന്ന് പേരിട്ടിരിക്കുന്ന മേല്‍പ്പാലം കൊല്‍ക്കത്ത മെട്രോപൊളീറ്റന്‍ ഡവലപ്‌മെന്റ് അഥോറിറ്റിയാണ് നിര്‍മ്മിക്കുന്നത്. ഗിരീഷ് പാര്‍ക്കിനെ ഹൗറയുമായി ബന്ധിപ്പിക്കുന്ന കൊല്‍ക്കത്തയിലെ ഏറ്റവും നീളം കൂടിയ മേല്‍പ്പാലമാണിത്. രണ്ട് വന്‍കെട്ടിടങ്ങള്‍ക്കിടയില്‍ കൂടി കടന്നുപോകുന്ന മേല്‍പാലത്തിന്റെ ഭാഗങ്ങളാണ് തകര്‍ന്നു വീണത്. കൊല്‍ക്കത്തയിലെ ഏറ്റവും തിരക്കേറിയ പ്രദേശമാണിത്.പാലത്തിന്റെ അവശിഷ്ടങ്ങള്‍ ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തുണ്ട്. കൊല്‍ക്കത്ത മെട്രോപൊളീറ്റന്‍ ഡവലപ്മെന്റ് അതോറിറ്റിയാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്.പടിഞ്ഞാറന്‍ മിഡ്നാപുരില്‍ തിരഞ്ഞെടുപ്പ് പര്യടനത്തിലായിരുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജി അപകടവാര്‍ത്ത അറിഞ്ഞയുടന്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങി.
Leave a Reply