Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 11:41 pm

Menu

Published on April 4, 2016 at 12:03 pm

പനാമ കള്ളപ്പണ രേഖകൾ ചോർന്നു:അമിതാഭും ഐശ്വര്യയും ഉൾപ്പടെ പ്രമുഖർ ലിസ്റ്റിൽ

black-money-rot-runs-deep-amitabh-bachchan-aishwarya-rai-dlfs-kp-singh-figure-in-panama-papers

പനാമ സിറ്റി: കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതിവെട്ടിപ്പ് നടത്തുന്നതിന് സഹായം നല്‍കുന്നതുമായ മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തിന്‍റെ നിർണായക രേഖകൾ പുറത്തുവിട്ടു.പനാമ കള്ളപ്പണ നിക്ഷേപകരെക്കുറിച്ചുള്ള 11,000 രേഖകളാണ് ചോര്‍ന്നത്. ഇതിലൂടെ 500 ഇന്ത്യാക്കാരുടെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ദാവൂദ് ഇബ്രാഹിമിന്‍റെ വലംകൈ ആയിരുന്ന ഇഖ്‍ബാല്‍ മിര്‍ച്ചി, ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി, ഡി.എൽ. എഫ് ഉടമ കെ.പി സിങ്, ഇന്ത്യ ബുൾസ് ഉടമ സമീർ ഗെഹ്‌ലോട്ട് തുടങ്ങിയ പ്രമുഖരുടെ നീണ്ട പട്ടികയാണ് പുറത്തുവന്നത്.. ബച്ചന് ബഹാമസിലും ഐശ്വര്യറായിക്ക് ബ്രിട്ടീഷ് വിർജിന്‍ ഐലൻഡിലും നിക്ഷേപമുണ്ടെന്നാണ് രേഖകൾ.ഇന്ത്യന്‍ എക്സ്‍പ്രസ് പത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News