Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 11:09 pm

Menu

Published on April 6, 2016 at 9:40 am

ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി രാജി വച്ചു

iceland-prime-minister-resigns-over-panama-papers-revelations

ശ്രീനഗർ:ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി സിഗ്മണ്ടര്‍ ഗണ്‍ലൗഗ്‌സ് രാജി വച്ചു.ദശലക്ഷക്കണക്കിന് ഡോളര്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തിലിനെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ ഗണ്‍ലോഗ്ന്റെ രാജിക്കായി ഭരണമുന്നണിയില്‍ തന്നെ സമ്മര്‍ദ്ദശം ശക്തമായ സാഹചര്യത്തിലാണ് രാജി. രേഖകള്‍ പ്രകാരം റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിന്റെ അടുത്ത അനുയായികള്‍, ഐസ്‌ലാന്‍ഡിലേയും പാകിസ്ഥാനിലേയും പ്രധാനമന്ത്രിമാര്‍, സൗദി അറേബ്യയുടെ രാജാവ്, ഉക്രൈന്‍ പ്രസിഡന്റ് എന്നിവര്‍ക്കും കള്ളപ്പണ ഇടപാടുമായി ബന്ധമുള്ളതായി ആരോപണമുയര്‍ന്നിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ കുടുബത്തിനും ഇവിടെ ബാങ്ക് അക്കൗണ്ടുകളുണ്ട്. ഫിഫ എത്തിക്‌സ് കമ്മിറ്റി മെമ്പര്‍ ജുവാന്‍ പെഡ്രോ ഡാമിനിക്ക് കള്ളപ്പണ ഇടപാടുകാരുമായി ബിസിനസ്സ് ബന്ധങ്ങളുള്ളതായും ഫുട്‌ബോള്‍ താരം മെസ്സിക്കും പിതാവിനും ഒരു ഷെല്‍ കമ്പനിയുടെ ഉടമസ്ഥതയുള്ളതായുമുള്ള രേഖകകള്‍ പുറത്തു വന്നിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാദ്യമായാണ് ഒരാള്‍ തന്റെ ഒദ്യോഗിക പദവി ഒഴിയുന്നത്.

ഇതില്‍ ഇന്ത്യയില്‍നിന്ന് നടന്‍ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഡി.എല്‍.എഫ് കമ്പനി ഉടമ കെ.പി. സിങ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, അപ്പോളോ ടയേഴ്‌സ് പ്രമോട്ടര്‍ സമീര്‍ ഗെഹ്ലോട്ട് എന്നിവരടക്കം 500 പേരുകള്‍ പുറത്തായ രേഖകളിലുണ്ട്. ബംഗാളിലെ മുന്‍ സി.പി.ഐ.എം അംഗവും ഇപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകനുമായ ശിശിര്‍ ബജോരിയ, ഡല്‍ഹിയിലെ ലോക്‌സത്തപാര്‍ട്ടിയുടെ തലവനായിരുന്ന അനുരാഗ് കെജ്രിവാള്‍ എന്നിവരുടെയും പേര് പട്ടികയിലുണ്ട്. ജര്‍മന്‍ മാധ്യമസ്ഥാപനമായ സ്യൂഡെഷെ സിതുങ്ങും അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ലോകകൂട്ടായ്മയും ചേര്‍ന്ന് ചോര്‍ത്തിയ രേഖകള്‍ ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രമാണ് ഇന്ത്യയില്‍ പുറത്തുവിട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News