Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം: പരവൂര്‍ വെടിക്കെട്ട് അപകടത്തിന് കാരണം പോലീസിന്റെ അനാസ്ഥയെന്ന് കൊല്ലം ജില്ലാ കളക്ടര്‍ ഷൈനമോള്‍.എഡിഎം ഉള്‍പ്പെടെ ഒരു ദിവസം തന്നെ രണ്ട് റിപ്പോര്‍ട്ടുകള്‍ പൊലീസ് എങ്ങനെ നല്‍കിയെന്നും റിപ്പോര്‍ട്ട് തിരുത്താനുള്ള സാഹചര്യം വ്യക്തമാക്കണമെന്നും കളക്ടര്‍ പറഞ്ഞു. പൊലീസിന്റെ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയത് അന്വേഷിക്കുമെന്നും കളക്ടര്‍ അറിയിച്ചു.പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ വെടിക്കെട്ടിന് കൊല്ലം ജില്ലാ കലക്ടറും പൊലീസ് കമ്മിഷണറും അനുമതി നിഷേധിച്ചപ്പോള്‍ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ഇടപെട്ട് ലോക്കല്‍ പൊലീസില്‍ നിന്നു അനുമതി നേടിയെടുക്കുകയായിരുന്നെന്ന് ആരോപണം. സംഭവത്തെക്കുറിച്ച് എ.ഡി.ജി.പി തലത്തില്‍ അന്വേഷണം തുടങ്ങി. കമ്പത്തിന് അനുമതി നല്കാന് ഒത്താശ ചെയ്ത ഡിവൈ.എസ്.പി അടക്കമുള്ള പത്തുപേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.
Leave a Reply