Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 11:21 pm

Menu

Published on April 16, 2016 at 9:22 am

പ്രമുഖ ഫുട്‌ബോള്‍ താരം മോഹന്‍ദാസ് മേയന മുങ്ങിമരിച്ചു

football-player-mohandas-meyana-pass-away

കോഴിക്കോട്: പ്രമുഖ ഫുട്‌ബോള്‍ താരം മോഹന്‍ദാസ് മേയന ( 62 ) മുങ്ങിമരിച്ചു.വിഷു ആഘോഷിക്കാനായി സുഹൃത്തുക്കളോടൊപ്പം കര്‍ണ്ണാടകയില്‍ വിനോദയാത്ര പോയതായിരുന്നു മോഹന്‍ദാസ്. കര്‍ണ്ണാടകയിലെ വീരാജ്‌പേട്ടയിലാണ് മുങ്ങിമരിച്ചത്.എഴുപതുകളില്‍ കേരള ടീമിന്റെയും ടൈറ്റാനിയം ക്ലബ്ബിന്റെയും മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരുന്നു മോഹന്‍ദാസ് മേയന.1975ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിന്റെ ദേശീയ കിരീടനേട്ടത്തില്‍ മുഖ്യപങ്കുവഹിച്ചു. എണ്‍പതുകളുടെ ആദ്യം ടൈറ്റാനിയം ടീമില്‍ തുടര്‍ന്നു. ടൈറ്റാനിയത്തില്‍ ജോലിചെയ്യുന്നതിനാല്‍ ഏറെക്കാലമായി തിരുവനന്തപുരത്തായിരുന്നു താമസം. ഒരുവര്‍ഷം മുമ്പാണ് ടൈറ്റാനിയത്തില്‍ നിന്നു വിരമിച്ചത്. വീരാജ് പേട്ടയിലെ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കോഴിക്കോട് മാവൂര്‍റോഡിലെ ബന്ധുഗൃഹത്തിക്കും. ഭാര്യ: മിനി. മക്കള്‍: മോനിഷ്. മേഘ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News