Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:04 pm

Menu

Published on April 18, 2016 at 9:28 am

ഇക്വഡോര്‍ ഭൂകമ്പം: മരണസംഖ്യ 246 ആയി

ecuador-earthquake-death-toll-jumps-to-246-more-than-2500-injured

ക്വിറ്റോ:തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം  മരിച്ചവരുടെ എണ്ണം 246 ആയി. 2500 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. റോഡുകള്‍, ഫ്‌ളൈ ഓവറുകള്‍ എന്നിവയ്ക്കു കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി, ടെലിഫോണ്‍ സംവിധാനങ്ങളും താറുമാറായി.പ്രാദേശിക സമയം ശനിയാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയാണ് വടക്കന്‍ തീരപ്രദേശമായ മൂസിനെയില്‍ ശക്തമായ ഭൂകമ്പമുണ്ടായത്. തലസ്ഥാന നഗരമായ ക്വിറ്റോയില്‍ പ്രകമ്പനം 40 സെക്കന്‍ഡ് നീണ്ടുനിന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.6 വരെ രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും ഉണ്ടായി.ഭൂചനലത്തെ തുടര്‍ന്ന് രാജ്യത്തെ ആറ് പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പെസിഫിക് സുനാമി വാണിങ് സെന്റര്‍ ഇക്വഡോര്‍, കൊളംബിയ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അയല്‍രാജ്യമായ പെറുവും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News