Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ജാഗ്രതനിർദേശം നൽകി കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം കേരളത്തിന് നിർണ്ണായകമാണ്. ഈ ദിവസങ്ങളിൽ താപനിലയിൽ രണ്ടു മുതൽ നാല് ഡിഗ്രിയുടെ വർധവ് ഉണ്ടാകും.രാലിലെ 11 മണിമുതൽ മൂന്നുമണിവരെ കഴിവതും പുറത്ത് ഇറങ്ങരുത്. . ഈ ദിവസങ്ങളിൽ പുറം നിരത്തുകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും പുറത്തിറങ്ങേണ്ടി വന്നാൽ കുട കൈയ്യിൽ കരുതണമെന്നും നിർദേശത്തിലുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത ചൂട് ഉണ്ടാകും. കലാവസ്ഥ നീരീക്ഷണകേന്ദ്രത്തിന്‍റെ റിപ്പോർട്ടിനെ തുടർന്ന് ദേശീയദുരന്തനിവാരണ അതോറിറ്റി ആശുപത്രികൾക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. വേനൽക്കാല രോഗങ്ങൾക്കും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിലുണ്ട്.
Leave a Reply