Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 1:33 pm

Menu

Published on April 29, 2016 at 9:34 am

നിയമസഭാ തെരഞ്ഞെടുപ്പ്:നാമനിര്‍ദേശ പത്രികസമര്‍പ്പണം ഇന്ന് അവസാനിക്കും

kerala-assembly-elections

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികസമര്‍പ്പണം ഇന്ന് അവസാനിക്കും . ഉച്ചക്കുശേഷം മൂന്ന് മണിവരെയാണ് പത്രിക സ്വീകരിക്കുക. ശനിയാഴ്ചയാണ് സൂക്ഷ്മപരിശോധന. മേയ് രണ്ടുവരെ പത്രിക പിന്‍വലിക്കാം. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞശേഷം സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കും.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു അടക്കം പ്രമുഖര്‍  വെള്ളിയാഴ്ച പത്രിക നല്‍കുംഇന്നലെ 14 ജില്ലകളിലായി 283 പത്രികകള്‍ കൂടി ലഭിച്ചു. ഇതോടെ മൊത്തം പത്രികകളുടെ എണ്ണം 912 ആയി. കൂടുതല്‍ പത്രിക ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. 128 എണ്ണം. കുറവ് പത്തനംതിട്ടയിലും-23.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News